സങ്കീർത്തനങ്ങൾ 28 (Psalms 28)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നെ.

2 ഞാന്‍ എന്‍റെ കൈകളെ വിശുദ്ധാന്തര്‍ മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്‍റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.

3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടുംകൂടെ എന്നെ വലിച്ചുകൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.

4 അവരുടെ ക്രിയയ്ക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതയ്ക്കു തക്കവണ്ണവും അവര്‍ക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ.

5 യഹോവയുടെ പ്രവൃത്തികളെയും അവന്‍റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ട് അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.

6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്‍റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.

7 യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; എന്‍റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്ക് സഹായവും ലഭിച്ചു; അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.

8 യഹോവ തന്‍റെ ജനത്തിന്‍റെ ബലമാകുന്നു; തന്‍റെ അഭിഷിക്തന് അവന്‍ രക്ഷാദുര്‍ഗം തന്നെ.

9 നിന്‍റെ ജനത്തെ രക്ഷിച്ചു നിന്‍റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.

  • Psalms 27 — previous chapter
  • Psalms 29 — next chapter
  • Psalms 28 — English (KJV)
  • Psalms 28 — English (WEB)
  • Psalms 28 — Tamil (தமிழ்)
  • Psalms 28 — Hindi (हिंदी)
  • Psalms 28 — Kannada (ಕನ್ನಡ)