Malayalam Bible — Malayalam (മലയാളം)
1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. [] യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിന് ദൈവത്തിന്റെ നാമം നിന്നെ ഉയര്‍ത്തുമാറാകട്ടെ.
2 അവന് വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.
3 നിന്റെ വഴിപാടുകളെയൊക്കെയും അവന് ഓര്‍ക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
4 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവന് നിനക്കു നല്കട്ടെ; നിന്റെ താൽപര്യമൊക്കെയും നിവര്‍ത്തിക്കട്ടെ.
5 ഞങ്ങള്‍ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയര്‍ത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.
6 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന് തന്റെ വിശുദ്ധസ്വര്‍ഗത്തിൽനിന്നു തന്റെ വലംകൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
7 ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.
8 അവര്‍ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നില്ക്കുന്നു.
9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.