സങ്കീർത്തനങ്ങൾ 144 (Psalms 144)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ യുദ്ധത്തിന് എന്‍റെ കൈകളെയും പോരിന് എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.

2 എന്‍റെ ദയയും എന്‍റെ കോട്ടയും എന്‍റെ ഗോപുരവും എന്‍റെ രക്ഷകനും എന്‍റെ പരിചയും ഞാന്‍ ശരണമാക്കിയവനും എന്‍റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവന്‍ തന്നെ.

3 യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാന്‍ അവന്‍ എന്ത്? മര്‍ത്യപുത്രനെ നീ വിചാരിപ്പാന്‍ അവന്‍ എന്തുമാത്രം?

4 മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്‍റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.

5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പര്‍വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.

6 മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ; നിന്‍റെ അസ്ത്രങ്ങള്‍ എയ്ത് അവരെ തോല്പിക്കേണമേ.

7 ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ!

8 അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈയാകുന്നു.

9 ദൈവമേ, ഞാന്‍ നിനക്കു പുതിയൊരു പാട്ടു പാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.

10 നീ രാജാക്കന്മാര്‍ക്കു ജയം നല്കുകയും നിന്‍റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.

11 അന്യജാതിക്കാരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈ ആകുന്നു.

12 ഞങ്ങളുടെ പുത്രന്മാര്‍ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകള്‍പോലെയും ഇരിക്കട്ടെ.

13 ഞങ്ങളുടെ കളപ്പുരകള്‍ വിവിധ ധാന്യം നല്കുവാന്‍ തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.

14 ഞങ്ങളുടെ കാളകള്‍ ചുമടു ചുമക്കട്ടെ; മതിൽ തകര്‍ക്കുന്നതും പടയ്ക്ക് പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.

15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

  • Psalms 143 — previous chapter
  • Psalms 145 — next chapter
  • Psalms 144 — English (KJV)
  • Psalms 144 — English (WEB)
  • Psalms 144 — Tamil (தமிழ்)
  • Psalms 144 — Hindi (हिंदी)
  • Psalms 144 — Kannada (ಕನ್ನಡ)