സങ്കീർത്തനങ്ങൾ 142 (Psalms 142)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു ധ്യാനം; അവന്‍ ഗുഹയിൽ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ഥന. [] ഞാന്‍ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തിൽ യഹോവയോട് യാചിക്കുന്നു.

2 അവന്‍റെ സന്നിധിയിൽ ഞാന്‍ എന്‍റെ സങ്കടം പകരുന്നു; എന്‍റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.

3 എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയിൽ അവര്‍ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.

4 വലത്തോട്ടുനോക്കി കാണേണമേ; എന്നെ അറിയുന്നവന്‍ ആരുമില്ലല്ലോ. ശരണം എനിക്ക് പൊയ്പോയിരിക്കുന്നു; എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.

5 യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്‍റെ ഓഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.

6 എന്‍റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

7 ഞാന്‍ നിന്‍റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന് എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാര്‍ എന്‍റെ ചുറ്റും വന്നുകൂടും.

  • Psalms 141 — previous chapter
  • Psalms 143 — next chapter
  • Psalms 142 — English (KJV)
  • Psalms 142 — English (WEB)
  • Psalms 142 — Tamil (தமிழ்)
  • Psalms 142 — Hindi (हिंदी)
  • Psalms 142 — Kannada (ಕನ್ನಡ)