Malayalam Bible — Malayalam (മലയാളം)
1 യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.
2 ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.
3 കര്‍ത്താധികര്‍ത്താവിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.
4 ഏകനായി മഹാദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
5 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
6 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
8 പകൽ വാഴുവാന്‍ സൂര്യനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.
9 രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
11 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.
13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
14 അതിന്‍റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
16 തന്‍റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
17 മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
19 അമോര്യരുടെ രാജാവായ സീഹോനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.
20 ബാശാന്‍രാജാവായ ഓഗിനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.
21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്‍റെ ദയ എന്നേക്കുമുള്ളത്.
22 തന്‍റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓര്‍ത്തവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
24 നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
25 സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.
26 സ്വര്‍ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.