Malayalam Bible — Malayalam (മലയാളം)
1 മോശെ തിരുനിവാസം നിവിര്‍ത്തു കഴി ഞ്ഞിട്ട് അതും അതിന്‍റെ ഉപകരണങ്ങളൊ ക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്‍റെ സകല പാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം
2 തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാര്‍ വഴിപാടു കഴിച്ചു.
3 അവര്‍ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാര്‍ ഓരോ വണ്ടിയും ഓരോരുത്തന്‍ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്‍റെ മുമ്പിൽ കൊണ്ടുവന്നു.
4 അപ്പോള്‍ യഹോവ മോശെയോട്:
5 അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്‍റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്‍റെ വേലയ്ക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
6 മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കു കൊടുത്തു.
7 രണ്ടു വണ്ടിയും നാലു കാളയെയും അവന്‍ ഗേര്‍ശോന്യര്‍ക്ക് അവരുടെ വേലയ്ക്കു തക്കവണ്ണം കൊടുത്തു.
8 നാലു വണ്ടിയും എട്ടു കാളയെയും അവന്‍ മെരാര്യര്‍ക്കു പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ കൈക്കീഴ് അവര്‍ക്കുള്ള വേലയ്ക്കു തക്കവണ്ണം കൊടുത്തു.
9 കെഹാത്യര്‍ക്ക് അവന്‍ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു.
10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര്‍ പ്രതിഷ്ഠയ്ക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്‍റെ മുമ്പാകെ പ്രഭുക്കന്മാര്‍ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
11 അപ്പോള്‍ യഹോവ മോശെയോട്: യാഗപീഠത്തിന്‍റെ പ്രതിഷ്ഠയ്ക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്‍റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
12 ഒന്നാം ദിവസം വഴിപാടു കഴിച്ചവന്‍ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകനായ നഹശോന്‍.
13 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- അവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
14 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,
15 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞാട്,
16 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
17 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന്‍കുട്ടി; ഇത് അമ്മീനാദാബിന്‍റെ മകനായ നഹശോന്‍റെ വഴിപാട്.
18 രണ്ടാം ദിവസം യിസ്സാഖാരിന്‍റെ മക്കളുടെ പ്രഭുവായ സൂവാരിന്‍റെ മകന്‍ നെഥനയേൽ വഴിപാടു കഴിച്ചു.
19 അവന്‍ വഴിപാടു കഴിച്ചത്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
20 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
21 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
22 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
23 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു സൂവാരിന്‍റെ മകനായ നെഥനയേലിന്‍റെ വഴിപാട്.
24 മൂന്നാം ദിവസം സെബൂലൂന്‍റെ മക്കളുടെ പ്രഭുവായ ഹേലോന്‍റെ മകന്‍ എലീയാബ് വഴിപാടു കഴിച്ചു.
25 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
26 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,
27 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
28 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
29 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു ഹേലോന്‍റെ മകന്‍ എലീയാബിന്‍റെ വഴിപാട്.
30 നാലാം ദിവസം രൂബേന്‍റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍ വഴിപാടു കഴിച്ചു.
31 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
32 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
33 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
34 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
35 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു ശെദേയൂരിന്‍റെ മകന്‍ എലീസൂരിന്‍റെ വഴിപാട്.
36 അഞ്ചാം ദിവസം ശിമെയോന്‍റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ വഴിപാടു കഴിച്ചു.
37 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
38 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,
39 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
40 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
41 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇതു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേലിന്‍റെ വഴിപാട്.
42 ആറാം ദിവസം ഗാദിന്‍റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ് വഴിപാടു കഴിച്ചു.
43 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
44 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
45 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
46 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
47 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇതു ദെയൂവേലിന്‍റെ മകന്‍ എലീയാസാഫിന്‍റെ വഴിപാട്.
48 ഏഴാം ദിവസം എഫ്രയീമിന്‍റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ വഴിപാടു കഴിച്ചു.
49 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം -ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
50 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,
51 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
52 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
53 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീഹൂദിന്‍റെ മകന്‍ എലീശാമായുടെ വഴിപാട്.
54 എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ വഴിപാടു കഴിച്ചു.
55 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
56 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
57 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
58 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
59 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു പെദാസൂരിന്‍റെ മകന്‍ ഗമലീയേലിന്‍റെ വഴിപാട്.
60 ഒമ്പതാം ദിവസം ബെന്യാമീന്‍റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന്‍ അബീദാന്‍ വഴിപാടു കഴിച്ചു.
61 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
62 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
63 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
64 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
65 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇതു ഗിദെയോനിയുടെ മകന്‍ അബീദാന്‍റെ വഴിപാട്.
66 പത്താം ദിവസം ദാന്‍റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ വഴിപാടു കഴിച്ചു.
67 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
68 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,
69 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
70 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
71 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെരിന്‍റെ വഴിപാട്.
72 പതിനൊന്നാം ദിവസം ആശേരിന്‍റെ മക്കളുടെ പ്രഭുവായ ഒക്രാന്‍റെ മകന്‍ പഗീയേൽ വഴിപാടു കഴിച്ചു.
73 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
74 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
75 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
76 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
77 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഒക്രാന്‍റെ മകനായ പഗീയേലിന്‍റെ വഴിപാട്.
78 പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്‍റെ മകന്‍ അഹീര വഴിപാടു കഴിച്ചു.
79 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം -ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-
80 ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,
81 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
82 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
83 സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഏനാന്‍റെ മകന്‍ അഹീരയുടെ വഴിപാട്.
84 യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽപ്രഭുക്കന്മാരുടെ പ്രതിഷ്ഠാവഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്, പൊന്‍കലശം പന്ത്രണ്ട്,
85 വെള്ളിത്തളിക ഒന്നിനു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന് എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കെൽ.
86 ധൂപവര്‍ഗം നിറഞ്ഞ പൊന്‍കലശം പന്ത്രണ്ട്; ഓരോന്നും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപതു ശേക്കെൽ.
87 ഹോമയാഗത്തിനുള്ള നാല്ക്കാലികള്‍ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റന്‍ പന്ത്രണ്ട്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റന്‍ പന്ത്രണ്ട്;
88 സമാധാനയാഗത്തിനായി നാല്ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാല്, ആട്ടുകൊറ്റന്‍ അറുപത്, കോലാട്ടുകൊറ്റന്‍ അറുപത്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്‍റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇതുതന്നെ.
89 മോശെ തിരുമുമ്പിൽ സംസാരിപ്പാന്‍ സമാഗമനകൂടാരത്തിൽ കടക്കുമ്പോള്‍ അവന്‍ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽനിന്നു രണ്ടു കെരൂബുകളുടെ നടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍ അവനോടു സംസാരിച്ചു.