യോശുവ 12 (Joshua 12)

Malayalam Bible — Malayalam (മലയാളം)

1 യിസ്രായേൽമക്കള്‍ യോര്‍ദ്ദാനക്കരെ കിഴക്ക് അര്‍ന്നോന്‍താഴ്വരമുതൽ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള രാജ്യവും കിഴക്കേ അരാബാ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചുകളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.

2 ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക് നദിവരെയും

3 കിന്നെരോത്ത്കടലും അരാബായിലെ കടലായ ഉപ്പുകടലുംവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കേ അരാബായും പിസ്ഗാച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.

4 ബാശാന്‍രാജാവായ ഓഗിന്‍റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,

5 ഹെര്‍മ്മോന്‍പര്‍വതവും സൽക്കായും ബാശാന്‍ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോന്‍രാജാവായ സീഹോന്‍റെ അതിര്‍വരെയും വാണിരുന്നു.

6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.

7 എന്നാൽ യോശുവയും യിസ്രായേൽമക്കളും യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്‍റെ താഴ്വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.

8 മലനാട്ടിലും താഴ്വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍, അമോര്യന്‍, കനാന്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവര്‍ തന്നെ.

9 യെരീഹോരാജാവ് ഒന്ന്; ബേഥേലിനരികെയുള്ള ഹായിരാജാവ് ഒന്ന്;

10 യെരൂശലേംരാജാവ് ഒന്ന്; ഹെബ്രോന്‍രാജാവ് ഒന്ന്;

11 യര്‍മ്മൂത്ത്‍രാജാവ് ഒന്ന്; ലാഖീശിലെ രാജാവ് ഒന്ന്;

12 എഗ്ലോനിലെ രാജാവ് ഒന്ന്; ഗേസര്‍രാജാവ് ഒന്ന്;

13 ദെബീര്‍രാജാവ് ഒന്ന്; ഗേദെര്‍രാജാവ് ഒന്ന്;

14 ഹോര്‍മ്മാരാജാവ് ഒന്ന്; ആരാദ്‍രാജാവ് ഒന്ന്;

15 ലിബ്നാരാജാവ് ഒന്ന്; അദുല്ലാംരാജാവ് ഒന്ന്;

16 മക്കേദാരാജാവ് ഒന്ന്; ബേഥേൽരാജാവ് ഒന്ന്;

17 തപ്പൂഹാരാജാവ് ഒന്ന്; ഹേഫെര്‍രാജാവ് ഒന്ന്;

18 അഫേക് രാജാവ് ഒന്ന്; ശാരോന്‍രാജാവ് ഒന്ന്;

19 മാദോന്‍രാജാവ് ഒന്ന്; ഹാസോര്‍രാജാവ് ഒന്ന്;

20 ശിമ്രോന്‍-മെരോന്‍രാജാവ് ഒന്ന്; അക്ശാപ്പ്‍രാജാവ് ഒന്ന്;

21 താനാക് രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്;

22 കാദേശ്‍രാജാവ് ഒന്ന്; കര്‍മ്മേലിലെ യൊക്നെയാംരാജാവ് ഒന്ന്;

23 ദോര്‍മേട്ടിലെ ദോര്‍രാജാവ് ഒന്ന്; ഗില്ഗാലിലെ ജാതികളുടെ രാജാവ് ഒന്ന്;

24 തിര്‍സ്സാരാജാവ് ഒന്ന്; ആകെ മുപ്പത്തിയൊന്ന് രാജാക്കന്മാര്‍.

  • Joshua 11 — previous chapter
  • Joshua 13 — next chapter
  • Joshua 12 — English (KJV)
  • Joshua 12 — English (WEB)
  • Joshua 12 — Tamil (தமிழ்)
  • Joshua 12 — Hindi (हिंदी)
  • Joshua 12 — Kannada (ಕನ್ನಡ)