Malayalam Bible — Malayalam (മലയാളം)
1 അതിനു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 വാക്ബാഹുല്യത്തിന് ഉത്തരം പറയേണ്ടയോ? വിടുവായന് നീതിമാനായിരിക്കുമോ?
3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര് മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?
4 എന്റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിനു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.
5 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരേ അധരം തുറക്കയും
6 ജ്ഞാനമര്മങ്ങള് വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോള്‍ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
7 ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വശക്തന്റെ സമ്പൂര്ത്തി നിനക്കു മനസ്സിലാകുമോ?
8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായത്; നിനക്കെന്തറിയാം?
9 അതിന്റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളത്.
10 അവന് കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നത് ആര്?
11 അവന് നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവയ്ക്കാതെ തന്നെ അവന് ദ്രോഹം കാണുന്നു.
12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്‍ത്തുമ്പോള്‍
14 നിന്റെ കൈയിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാര്‍പ്പിക്കരുത്.
15 അപ്പോള്‍ നീ കളങ്കംകൂടാതെ മുഖം ഉയര്‍ത്തും; നീ ഉറച്ചുനില്‍ക്കും; ഭയപ്പെടുകയുമില്ല.
16 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓര്‍ക്കും.
17 നിന്റെ ആയുസ്സ് മധ്യാഹ്നത്തെക്കാള്‍ പ്രകാശിക്കും; ഇരുള് പ്രഭാതംപോലെയാകും.
18 പ്രത്യാശയുള്ളതുകൊണ്ട് നീ നിര്‍ഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവര്‍ക്കു പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവര്‍ക്കുള്ള പ്രത്യാശ.