Malayalam Bible — Malayalam (മലയാളം)
1 വരള്‍ച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.
2 യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതിൽക്കൽ ഇരിക്കുന്നവന് ക്ഷീണിച്ചിരിക്കുന്നു; അവര്‍ കറുപ്പ് ഉടുത്ത് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.
3 അവരുടെ കുലീനന്മാര്‍ അടിയാരെ വെള്ളത്തിന് അയയ്ക്കുന്നു; അവര്‍ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുംപാത്രങ്ങളോടെ മടങ്ങിവരുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
4 ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാര് ലജ്ജിച്ചു തല മൂടുന്നു.
5 മാന്‍പേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ടു കുറുനരികളെപ്പോലെ കിഴയ്ക്കുന്നു; സസ്യങ്ങള്‍ ഇല്ലായ്കകൊണ്ട് അതിന്റെ കണ്ണ് മങ്ങിപ്പോകുന്നു.
7 യഹോവേ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമം നിമിത്തം പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള് വളരെയാകുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.
8 യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാര്‍പ്പാന്‍ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
9 ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാന്‍ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, നീ ഞങ്ങളുടെ മധ്യേ ഉണ്ട്; നിന്റെ നാമം ഞങ്ങള്‍ക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.
10 അവര്‍ ഇങ്ങനെ ഉഴന്നു നടപ്പാന്‍ ഇഷ്ടപ്പെട്ടു. കാൽ അടക്കിവച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവന് ഇപ്പോള്‍തന്നെ അവരുടെ അകൃത്യത്തെ ഓര്‍ത്ത് അവരുടെ പാപങ്ങളെ സന്ദര്‍ശിക്കും.
11 യഹോവ എന്നോട്: നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കരുത്;
12 അവര്‍ ഉപവസിക്കുമ്പോള്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കയില്ല; അവര്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവയിൽ പ്രസാദിക്കയില്ല; ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്ന് അരുളിച്ചെയ്തു.
13 അതിനു ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, നിങ്ങള്‍ വാള് കാണുകയില്ല, നിങ്ങള്‍ക്കു ക്ഷാമം ഉണ്ടാകയില്ല, ഞാന്‍ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങള്‍ക്കു നല്‍കും എന്നു പ്രവാചകന്മാര് അവരോടു പറയുന്നു എന്നു പറഞ്ഞു.
14 യഹോവ എന്നോട് അരുളിച്ചെയ്തത്: പ്രവാചകന്മാര് എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.
15 അതുകൊണ്ടു യഹോവ: ഞാന്‍ അയയ്ക്കാതെ എന്റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാള്‍കൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാര് മുടിഞ്ഞുപോകും;
16 അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
17 നീ ഈ വചനം അവരോടു പറയേണം: എന്റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര് ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
18 വയലിൽ ചെന്നാൽ ഇതാ, വാള്‍കൊണ്ടു പട്ടുപോയവര്‍; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര്‍; പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള്‍ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.
19 നീ യെഹൂദായെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങള്‍ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു;
20 എന്നാൽ ഇതാ, ഭീതി! യഹോവേ, ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.
21 നിന്റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്ത്വമുള്ള സിംഹാസനത്തിനു ഹീനത വരുത്തരുതേ; ഓര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിനു ഭംഗം വരുത്തരുതേ.
22 ജാതികളുടെ മിഥ്യാമൂര്‍ത്തികളിൽ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നല്‍കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നെ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെയൊക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.