യെശയ്യാ 20 (Isaiah 20)

Malayalam Bible — Malayalam (മലയാളം)

1 അശ്ശൂര്‍രാജാവായ സര്‍ഗ്ഗോന്‍റെ കല്പനപ്രകാരം തര്‍ത്താന്‍ അശ്ദോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച ആണ്ടിൽ,

2 ആ കാലത്തു തന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവോട്: നീ ചെന്നു നിന്‍റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവച്ചു കാലിൽനിന്നു ചെരുപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരുപ്പിടാതെയും നടന്നു.

3 പിന്നെ യഹോവ അരുളിച്ചെയ്തത്; എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അദ്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരുപ്പിടാതെയും നടന്നതുപോലെ,

4 അശ്ശൂര്‍രാജാവ് മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരുപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.

5 അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും.

6 ഈ കടല്ക്കരയിലെ നിവാസികള്‍ അന്ന്: അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപെടും എന്നു പറയും.

  • Isaiah 19 — previous chapter
  • Isaiah 21 — next chapter
  • Isaiah 20 — English (KJV)
  • Isaiah 20 — English (WEB)
  • Isaiah 20 — Tamil (தமிழ்)
  • Isaiah 20 — Hindi (हिंदी)
  • Isaiah 20 — Kannada (ಕನ್ನಡ)