Malayalam Bible — Malayalam (മലയാളം)
1 ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം:
2 മൊട്ടക്കുന്നിന്മേൽ കൊടി ഉയര്‍ത്തുവിന്‍; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയര്‍ത്തി അവരെ കൈകാട്ടി വിളിപ്പിന്‍.
3 ഞാന്‍ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വത്തോടെ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ ഞാന്‍ എന്‍റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.
4 ബഹുജനത്തിന്‍റെ ഘോഷംപോലെ പര്‍വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
5 ദേശത്തെയൊക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്‍റെ അറ്റത്തുനിന്നും യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും വരുന്നു.
6 യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍; അതു സര്‍വശക്തങ്കൽനിന്നു സര്‍വനാശംപോലെ വരുന്നു.
7 അതുകൊണ്ട് എല്ലാ കൈകളും തളര്‍ന്നുപോകും; സകല ഹൃദയവും ഉരുകിപ്പോകും.
8 അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കു പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
9 ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന്‍ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം നല്കുകയുമില്ല.
11 ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
12 ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീര്‍തങ്കത്തെക്കാളും ദുര്‍ലഭമാക്കും.
13 അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും.
14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഓരോരുത്തന്‍ താന്താന്‍റെ ജാതിയുടെ അടുക്കലേക്ക് തിരിയും; ഓരോരുത്തന്‍ താന്താന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.
15 കണ്ടുകിട്ടുന്നവനെയൊക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
16 അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചു തകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
17 ഞാന്‍ മേദ്യരെ അവര്‍ക്കു വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവര്‍ക്കു താൽപര്യവുമില്ല.
18 അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോട് അവര്‍ക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.
19 രാജ്യങ്ങളുടെ മഹത്ത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറായെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
20 അതിൽ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരമടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21 മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തംചെയ്യും.
22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്‍റെ സമയം അടുത്തിരിക്കുന്നു; അതിന്‍റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.