Malayalam Bible — Malayalam (മലയാളം)
1 അന്നാളിൽ നീ പറയുന്നത് എന്തെന്നാൽ: യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു.
2 ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവന് എന്റെ രക്ഷയായിത്തീര്‍ന്നിരിക്കകൊണ്ടും ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും.
3 അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
4 അന്നാളിൽ നിങ്ങള്‍ പറയുന്നത്: യഹോവയ്ക്കു സ്തോത്രം ചെയ്വിന്; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍.
5 യഹോവയ്ക്കു കീര്‍ത്തനം ചെയ്വിന്; അവന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായി വരട്ടെ.
6 സീയോന്‍നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധന് നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിന്‍.