ഉൽപ്പത്തി 36 (Genesis 36)

Malayalam Bible — Malayalam (മലയാളം)

1 എദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാവിത്:

2 ഏശാവ് ഹിത്യനായ ഏലോന്‍റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകള്‍ ഒഹൊലീബാമാ എന്നീ കനാന്യകന്യകമാരെയും

3 യിശ്മായേലിന്‍റെ മകളും നെബായോത്തിന്‍റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

4 ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു.

5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര്‍ ഏശാവിനു കനാന്‍ദേശത്തു വച്ചു ജനിച്ച പുത്രന്മാര്‍.

6 എന്നാൽ ഏശാവ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്‍റെ ആടുമാടുകളെയും സകല മൃഗങ്ങളെയും കനാന്‍ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്‍റെ സഹോദരനായ യാക്കോബിന്‍റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.

7 അവര്‍ക്ക് ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടാതെയിരുന്നു.

8 അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍പര്‍വതത്തിൽ കുടിയിരുന്നു.

9 സേയീര്‍പര്‍വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്‍റെ വംശപാരമ്പര്യമാവിത്:

10 ഏശാവിന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവ: ഏശാവിന്‍റെ ഭാര്യയായ ആദായുടെ മകന്‍ എലീഫാസ്; ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ മകന്‍ രെയൂവേൽ.

11 എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍, ഓമാര്‍, സെഫോ, ഗത്ഥാം, കെനസ്.

12 തിമ്നാ എന്നവള്‍ ഏശാവിന്‍റെ മകനായ എലീഫാസിന്‍റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്‍റെ ഭാര്യയായ ആദായുടെ പുത്രന്മാര്‍.

13 രെയൂവേലിന്‍റെ പുത്രന്മാര്‍: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര്‍ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാര്‍.

14 സിബെയോന്‍റെ മകളായ അനായുടെ മകള്‍ ഒഹൊലീബാമാ എന്ന ഏശാവിന്‍റെ ഭാര്യയുടെ പുത്രന്മാര്‍ ആരെന്നാൽ: അവള്‍ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.

15 ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതന്‍ എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍പ്രഭു, ഓമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,

16 കോരഹ് പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര്‍ എദോംദേശത്ത് എലീഫാസിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ആദായുടെ പുത്രന്മാര്‍.

17 ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു; ഇവര്‍ എദോം ദേശത്ത് രെയൂവേലിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാര്‍.

18 ഏശാവിന്‍റെ ഭാര്യയായ ഒഹോലീബാമായുടെ പുത്രന്മാര്‍ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ് പ്രഭു; ഇവര്‍ അനായുടെ മകളായി ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍.

19 ഇവര്‍ എദോം എന്നും പേരുള്ള ഏശാവിന്‍റെ പുത്രന്മാരും അവരിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

20 ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വനിവാസികളായവര്‍ ആരെന്നാൽ: ലോതാന്‍, ശോബാൽ, സിബെയോന്‍, അനാ,

21 ദീശോന്‍, ഏസെര്‍, ദീശാന്‍; ഇവര്‍ എദോംദേശത്ത് സേയീരിന്‍റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്‍.

22 ലോതാന്‍റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ.

23 ശോബാലിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: അൽവാന്‍, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.

24 സിബെയോന്‍റെ പുത്രന്മാര്‍: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയിക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍തന്നെ.

25 അനാവിന്‍റെ മക്കള്‍ ഇവര്‍: ദീശോനും അനാവിന്‍റെ മകള്‍ ഒഹൊലീബാമായും ആയിരുന്നു.

26 ദീശോന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഹെംദാന്‍, എശ്ബാന്‍, യിത്രാന്‍, കെരാന്‍.

27 ഏസെരിന്‍റെ പുത്രന്മാര്‍: ബിൽഹാന്‍, സാവാന്‍, അക്കാന്‍.

28 ദീശാന്‍റെ പുത്രന്മാര്‍ ഊസും അരാനും ആയിരുന്നു.

29 ഹോര്യപ്രഭുക്കന്മാര്‍ ആരെന്നാൽ: ലോതാന്‍പ്രഭു, ശോബാൽപ്രഭു, സിബെയോന്‍പ്രഭു, അനാപ്രഭു,

30 ദീശോന്‍പ്രഭു, ഏസെര്‍പ്രഭു, ദീശാന്‍പ്രഭു; ഇവര്‍ സേയീര്‍ദേശത്തു വാണ ഹോര്യപ്രഭുക്കന്മാര്‍ ആകുന്നു.

31 യിസ്രായേൽമക്കള്‍ക്കു രാജാവുണ്ടാകുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാൽ:

32 ബെയോരിന്‍റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്‍റെ പട്ടണത്തിന് ദിന്‍ഹാബാ എന്നു പേര്‍.

33 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്‍റെ മകന്‍ യോബാബ് അവനു പകരം രാജാവായി.

34 യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.

35 ഹൂശാം മരിച്ചശേഷം മോവാബു സമഭൂമിയിൽ വച്ചു മിദ്യാനെ തോല്പിച്ച ബെദദിന്‍റെ മകന്‍ ഹദദ് അവനു പകരം രാജാവായി; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേര്‍.

36 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരന്‍ സമ്ലാ അവനു പകരം രാജാവായി.

37 സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.

38 ശൗൽ മരിച്ചശേഷം അക്ബോരിന്‍റെ മകന്‍ ബാൽഹാനാന്‍ അവനു പകരം രാജാവായി.

39 അക്ബോരിന്‍റെ മകനായ ബാൽഹാനാന്‍ മരിച്ചശേഷം ഹദര്‍ അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പാവൂ എന്നു പേര്‍. അവന്‍റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്‍; അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകള്‍ ആയിരുന്നു.

40 വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള്‍ ആവിത്: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു,

41 ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോന്‍പ്രഭു,

42 കെനസ് പ്രഭു, തേമാന്‍പ്രഭു, മിബ്സാര്‍പ്രഭു,

43 മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവര്‍ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര്‍ ആകുന്നു; എദോമ്യരുടെ പിതാവ് ഏശാവു തന്നെ.

  • Genesis 35 — previous chapter
  • Genesis 37 — next chapter
  • Genesis 36 — English (KJV)
  • Genesis 36 — English (WEB)
  • Genesis 36 — Tamil (தமிழ்)
  • Genesis 36 — Hindi (हिंदी)
  • Genesis 36 — Kannada (ಕನ್ನಡ)