Malayalam Bible — Malayalam (മലയാളം)
1 യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:
2 ഇതാ, ഞാന്‍ യെഹൂദാഗോത്രത്തിൽ ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.
3 അവന്‍ കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും
4 രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്‍വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും
5 ഞാന്‍ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധസാമര്‍ഥ്യവുംകൊണ്ടു നിറച്ചിരിക്കുന്നു.
6 ഞാന്‍ ദാന്‍ഗോത്രത്തിൽ അഹീസാമാക്കിന്‍റെ മകനായ ഒഹൊലീയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും അവര്‍ ഉണ്ടാക്കും.
7 സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്‍റെ ഉപകരണങ്ങളൊക്കെയും
8 മേശയും അതിന്‍റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്‍റെ ഉപകരണങ്ങളൊക്കെയും ധൂപപീഠവും
9 ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലും
10 വിശേഷവസ്ത്രങ്ങളും പുരോഹിതനായ അഹരോന്‍റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട് അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങളും
11 അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവര്‍ഗവും ഞാന്‍ നിന്നോടു കല്പിച്ചതുപോലെയൊക്കെയും അവര്‍ ഉണ്ടാക്കും.
12 യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങള്‍ എന്‍റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്ന് അറിയേണ്ടതിന് അതു തലമുറതലമുറയായി എനിക്കും നിങ്ങള്‍ക്കും മധ്യേ ഒരു അടയാളം ആകുന്നു.
13 അതുകൊണ്ടു നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങള്‍ക്കു വിശുദ്ധം ആകുന്നു.
14 അതിനെ അശുദ്ധമാക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
15 ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്തുനാളിൽ വേല ചെയ്താൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം.
16 ആകയാൽ യിസ്രായേൽമക്കള്‍ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ട് ആചരിക്കേണ്ടതിനു ശബ്ബത്തിനെ പ്രമാണിക്കേണം.
17 അത് എനിക്കും യിസ്രായേൽമക്കള്‍ക്കും മധ്യേ എന്നേക്കും ഒരു അടയാളമാകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
18 അവന്‍ സീനായിപര്‍വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്‍റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്‍റെ പക്കൽ കൊടുത്തു.