Malayalam Bible — Malayalam (മലയാളം)
1 എന്നാൽ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോ വപര്‍വതത്തിൽ നിഹതന്മാരായി വീണു.
2 ഫെലിസ്ത്യര്‍ ശൗലിനെയും അവന്‍റെ പുത്രന്മാരെയും പിന്തുടര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൗലിന്‍റെ പുത്രന്മാരായ യോനാഥാന്‍, അബീനാദാബ്, മെൽക്കീശൂവ എന്നിവരെ കൊന്നു.
3 എന്നാൽ പട ശൗലിന്‍റെ നേരേ ഏററവും മുറുകി; വില്ലാളികള്‍ അവനിൽ ദൃഷ്‍ടിവച്ചു, വില്ലാളികളാൽ അവന്‍ ഏറ്റവും വിഷമത്തിലായി.
4 ശൗൽ തന്‍റെ ആയുധവാഹകനോട്: ഈ അഗ്രചര്‍മികള്‍ വന്ന് എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വാള്‍ ഊരി എന്നെകുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല; അതുകൊണ്ട് ശൗൽ ഒരു വാള്‍ പിടിച്ച് അതിന്മേൽ വീണു.
5 ശൗൽ മരിച്ചു എന്ന് അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെതന്നെ തന്‍റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.
6 ഇങ്ങനെ ശൗലും അവന്‍റെ മൂന്നുപുത്രന്മാരും അവന്‍റെ ആയുധവാഹകനും അവന്‍റെ ആളുകള്‍ ഒക്കെയും അന്ന് ഒന്നിച്ചു മരിച്ചു.
7 യിസ്രായേല്യര്‍ ഓടിപ്പോയി. ശൗലും പുത്രന്മാരും മരിച്ചു എന്ന് താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാനക്കരയും ഉള്ള യിസ്രായേല്യര്‍ കണ്ടപ്പോള്‍ അവര്‍ പട്ടണങ്ങളെ വെടിഞ്ഞ് ഓടിപ്പോകയും ഫെലിസ്ത്യര്‍ വന്ന് അവിടെ പാര്‍ക്കയും ചെയ്തു.
8 പിറ്റന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗിൽബോവപര്‍വതത്തിൽ വീണു കിടക്കുന്നതു കണ്ടു.
9 അവര്‍ അവന്‍റെ തല വെട്ടി, അവന്‍റെ ആയുധവര്‍ഗവും അഴിച്ചെടുത്ത് തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
10 അവന്‍റെ ആയുധവര്‍ഗം അവര്‍ അസ്തോരെത്തിന്‍റെ ക്ഷേത്രത്തിൽ വച്ചു; അവന്‍റെ ഉടൽ അവര്‍ ബേത്ത്-ശാന്‍റെ ചുവരിന്മേൽ തൂക്കി.
11 എന്നാൽ ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തത് ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടപ്പോള്‍
12 ശൂരന്മാരായ എല്ലാവരും പുറപ്പെട്ട് രാത്രി മുഴുവനും നടന്നുചെന്നു ബേത്ത്-ശാന്‍റെ ചുവരിൽനിന്ന് ശൗലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവച്ചു ദഹിപ്പിച്ചു.
13 അവരുടെ അസ്ഥികളെ അവര്‍ എടുത്ത് യാബേശിലെ പിചുലവൃക്ഷത്തിന്‍റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.