1 ദിനവൃത്താന്തം 3 (1 Chronicles 3)

Malayalam Bible — Malayalam (മലയാളം)

1 ഹെബ്രോനിൽവച്ചു ദാവീദിനു ജനിച്ച പുത്രന്മാരാവിത്: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യജാതന്‍; കര്‍മ്മേൽക്കാരത്തിയായ അബീഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമന്‍;

2 ഗെശൂര്‍രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകന്‍ അബ്ശാലോം മൂന്നാമന്‍; ഹഗ്ഗീത്തിന്‍റെ മകന്‍ അദോനീയാവ് നാലാമന്‍;

3 അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമന്‍; അവന്‍റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്രെയാം ആറാമന്‍.

4 ഈ ആറു പേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.

5 യെരൂശലേമിൽവച്ച് അവനു ജനിച്ചവരാവിത്: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍, ശലോമോന്‍ എന്നീ നാലുപേരും

6 യിബ്ഹാര്‍, എലീശാമാ, എലീഫേലെത്ത്,

7 നോഗഹ്, നേഫെഗ്, യാഫീയ,

8 എലീശാമാ, എല്യാദാ, എലീഫേലെത്ത് എന്നീ ഒമ്പതു പേരും.

9 വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.

10 ശലോമോന്‍റെ മകന്‍ രെഹബെയാം; അവന്‍റെ മകന്‍ അബീയാവ്; അവന്‍റെ മകന്‍ ആസാ; അവന്‍റെ മകന്‍ യെഹോശാഫാത്ത്;

11 അവന്‍റെ മകന്‍ യഹോരാം; അവന്‍റെ മകന്‍ അഹസ്യാവ്; അവന്‍റെ മകന്‍ യോവാശ്;

12 അവന്‍റെ മകന്‍ അമസ്യാവ്; അവന്‍റെ മകന്‍ അസര്യാവ്. അവന്‍റെ മകന്‍ യോഥാം;

13 അവന്‍റെ മകന്‍ ആഹാസ്; അവന്‍റെ മകന്‍ ഹിസ്കീയാവ്; അവന്‍റെ മകന്‍ മനശ്ശെ;

14 അവന്‍റെ മകന്‍ ആമോന്‍; അവന്‍റെ മകന്‍ യോശീയാവ്.

15 യോശീയാവിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹാനാന്‍; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കീയാവ്; നാലാമന്‍ ശല്ലൂം.

16 യെഹോയാക്കീമിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ യെഖൊന്യാവ്; അവന്‍റെ മകന്‍ സിദെക്കീയാവ്.

17 ബദ്ധനായ യെഖൊന്യാവിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ ശെയല്ത്തീയേൽ,

18 മല്ക്കീരാം, പെദായാവ്, ശെനസ്സര്‍, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.

19 പെദായാവിന്‍റെ മക്കള്‍: സെരൂബ്ബാബേൽ, ശിമെയി. സെരൂബ്ബാബേലിന്‍റെ മക്കള്‍: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും

20 ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും തന്നെ.

21 ഹനന്യാവിന്‍റെ മക്കള്‍: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്‍റെ മക്കള്‍, അര്‍ന്നാന്‍റെ മക്കള്‍, ഓബദ്യാവിന്‍റെ മക്കള്‍, ശെഖന്യാവിന്‍റെ മക്കള്‍.

22 ശെഖന്യാവിന്‍റെ മക്കള്‍: ശെമയ്യാവ്; ശെമയ്യാവിന്‍റെ മക്കള്‍: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേര്‍.

23 നെയര്യാവിന്‍റെ മക്കള്‍: എല്യോവേനായി, ഹിസ്കീയാവ്, അസ്രിക്കാം ഇങ്ങനെ മൂന്നു പേര്‍.

24 എല്യോവേനായിയുടെ മക്കള്‍: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാന്‍, ദെലായാവ്, അനാനി ഇങ്ങനെ ഏഴു പേര്‍.

  • 1 Chronicles 2 — previous chapter
  • 1 Chronicles 4 — next chapter
  • 1 Chronicles 3 — English (KJV)
  • 1 Chronicles 3 — English (WEB)
  • 1 Chronicles 3 — Tamil (தமிழ்)
  • 1 Chronicles 3 — Hindi (हिंदी)
  • 1 Chronicles 3 — Kannada (ಕನ್ನಡ)