1 ദിനവൃത്താന്തം 2 (1 Chronicles 2)

Malayalam Bible — Malayalam (മലയാളം)

1 യിസ്രായേലിന്‍റെ പുത്രന്മാരാവിത്: രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍,

2 ദാന്‍, യോസേഫ്, ബെന്യാമീന്‍, നഫ്താലി, ഗാദ്, ആശേര്‍.

3 യെഹൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്ന് അവനു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏര്‍ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് അവന്‍ അവനെ കൊന്നു.

4 അവന്‍റെ മരുമകള്‍ താമാര്‍ അവനു പേരെസിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.

5 പേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂൽ.

6 സേരഹിന്‍റെ പുത്രന്മാര്‍: സിമ്രി, ഏഥാന്‍, ഹേമാന്‍, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചു പേര്‍.

7 കര്‍മ്മിയുടെ പുത്രന്‍: ശപഥാര്‍പ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നെ.

8 ഏഥാന്‍റെ പുത്രന്‍: അസര്യാവ്.

9 ഹെസ്രോനു ജനിച്ച പുത്രന്മാര്‍: യെരഹ്‍മയേൽ, രാം, കെലൂബായി.

10 രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.

11 നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു.

12 ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.

13 യിശ്ശായി തന്‍റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബീനാദാബിനെയും മൂന്നാമന്‍ ശിമെയയെയും

14 നാലാമന്‍ നഥനയേലിനെയും അഞ്ചാമന്‍ രദ്ദായിയെയും

15 ആറാമന്‍ ഓസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.

16 അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേര്‍.

17 അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിശ്മായേല്യനായ യേഥെര്‍ ആയിരുന്നു.

18 ഹെസ്രോന്‍റെ മകന്‍ കാലേബ് തന്‍റെ ഭാര്യയായ അസൂബായിലും യെരിയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍: യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍.

19 അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവനു ഹൂരിനെ പ്രസവിച്ചു.

20 ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

21 അതിന്‍റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളുടെ അടുക്കൽ ചെന്ന് അവളെ വിവാഹം ചെയ്തപ്പോള്‍ അവന് അറുപതു വയസ്സായിരുന്നു. അവള്‍ അവന് സെഗൂബിനെ പ്രസവിച്ചു.

22 സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദു ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.

23 എന്നാൽ ഗെശൂരും അരാമും യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കൈയിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.

24 ഹെസ്രോന്‍ കാലേബ് -എഫ്രാത്തയിൽവച്ചു മരിച്ചശേഷം ഹെസ്രോന്‍റെ ഭാര്യ അബീയാ അവനു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.

25 ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ രാം, ബൂനാ, ഓരെന്‍, ഓസെം, അഹീയാവ്.

26 യെരഹ്‍മയേലിനു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്ക് അതാരാ എന്നു പേര്‍; അവള്‍ ഓനാമിന്‍റെ അമ്മ.

27 യെരഹ്‍മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാര്‍: മയസ്, യാമീന്‍, ഏക്കെര്‍.

28 ഓനാമിന്‍റെ പുത്രന്മാര്‍: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാര്‍: നാദാബ്, അബീശൂര്‍.

29 അബീശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേര്‍; അവള്‍ അവന് അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.

30 നാദാബിന്‍റെ പുത്രന്മാര്‍: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.

31 അപ്പയീമിന്‍റെ പുത്രന്മാര്‍: യിശി. യിശിയുടെ പുത്രന്മാര്‍: ശേശാന്‍. ശേശാന്‍റെ പുത്രന്മാര്‍: അഹനുയീം.

32 ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍: യേഥെര്‍, യോനാഥാന്‍; എന്നാൽ യേഥെര്‍ മക്കളില്ലാതെ മരിച്ചു.

33 യോനാഥാന്‍റെ പുത്രന്മാര്‍: പേലെത്ത്, സാസാ. ഇവര്‍ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍.

34 ശേശാനു പുത്രിമാരല്ലാതെ പുത്രന്മാരില്ലായിരുന്നു. ശേശാനു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനു യര്‍ഹാ എന്നു പേര്‍.

35 ശേശാന്‍ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യര്‍ഹായ്ക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന് അത്ഥായിയെ പ്രസവിച്ചു.

36 അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു;

37 സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;

38 എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;

39 അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

40 എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

41 ശല്ലും യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമായെ ജനിപ്പിച്ചു.

42 യെരഹ്‍മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാര്‍: അവന്‍റെ ആദ്യജാതനും സീഫിന്‍റെ അപ്പനുമായ മേശാ; ഹെബ്രോന്‍റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

43 ഹെബ്രോന്‍റെ പുത്രന്മാര്‍: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.

44 ശേമാ യൊര്‍ക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

45 ശമ്മായിയുടെ മകന്‍ മാവോന്‍. മാവോന്‍ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.

46 കാലേബിന്‍റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.

47 യാദയുടെ പുത്രന്മാര്‍: രേഗെം, യോഥാം, ഗേശാന്‍, പേലെത്ത്, ഏഫാ, ശയഫ്.

48 കാലേബിന്‍റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.

49 അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മഗ്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്‍റെ മകള്‍ അക്സാ ആയിരുന്നു.

50 ഇവരത്രേ കാലേബിന്‍റെ പുത്രന്മാര്‍. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാൽ,

51 ബേത്‍ലഹേമിന്‍റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്‍റെ അപ്പനായ ഹാരേഫ്.

52 കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാലിനു പുത്രന്മാര്‍ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ പാതി.

53 കിര്യത്ത്-യെയാരീമിന്‍റെ കുലങ്ങളാവിത്: യിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉദ്ഭവിച്ചു.

54 ശല്മയുടെ പുത്രന്മാര്‍: ബേത്‍ലഹേം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യര്‍.

55 യബ്ബേസിൽ പാര്‍ത്തുവന്ന ശാസ്ത്രിമാരുടെ കുലങ്ങളാവിത്: തിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ്ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തിൽനിന്നുദ്ഭവിച്ച കേന്യരാകുന്നു.

  • 1 Chronicles 1 — previous chapter
  • 1 Chronicles 3 — next chapter
  • 1 Chronicles 2 — English (KJV)
  • 1 Chronicles 2 — English (WEB)
  • 1 Chronicles 2 — Tamil (தமிழ்)
  • 1 Chronicles 2 — Hindi (हिंदी)
  • 1 Chronicles 2 — Kannada (ಕನ್ನಡ)