Malayalam Bible — Malayalam (മലയാളം)
1 അഹരോന്‍റെ പുത്രന്മാരുടെ കൂറുകളോ: അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
2 നാദാബും അബീഹൂവും അവരുടെ അപ്പനു മുമ്പേ മരിച്ചുപോയി; അവര്‍ക്ക് പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി.
3 ദാവീദ് എലെയാസാരിന്‍റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്‍റെ പുത്രന്മാരിൽ അഹീമേലെക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
4 ഈഥാമാരിന്‍റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്‍റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്‍റെ പുത്രന്മാരിൽ പതിനാറ് പിതൃഭവനത്തലവന്മാരും ഈഥാമാരിന്‍റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
5 എലെയാസാരിന്‍റെ പുത്രന്മാരിലും ഈഥാമാരിന്‍റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്‍റെ പ്രഭുക്കന്മാരും ദൈവാലയത്തിന്‍റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6 ലേവ്യരിൽ നെഥനയേലിന്‍റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിനും അബ്യാഥാരിന്‍റെ മകനായ അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടു വന്നത് എഴുതിവച്ചു.
7 ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേതു യെദായാവിനും
8 മൂന്നാമത്തേതു ഹാരീമിനും നാലാമത്തേതു ശെയോരീമിനും
9 അഞ്ചാമത്തേതു മല്ക്കീയാവിനും ആറാമത്തേതു മീയാമിനും
10 ഏഴാമത്തേതു ഹാക്കോസിനും എട്ടാമത്തേതു അബീയാവിനും
11 ഒമ്പതാമത്തേതു യേശൂവയ്ക്കും പത്താമത്തേതു ശെഖന്യാവിനും
12 പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേതു യാക്കീമിനും
13 പതിമൂന്നാമത്തേതു ഹുപ്പയ്ക്കും പതിന്നാലാമത്തേതു യേശബെയാമിനും
14 പതിനഞ്ചാമത്തേതു ബിൽഗയ്ക്കും പതിനാറാമത്തേത് ഇമ്മേരിനും
15 പതിനേഴാമത്തേതു ഹേസീരിനും പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും
16 പത്തൊമ്പതാമത്തേതു പെതഹ്യാവിനും ഇരുപതാമത്തേതു യെഹെസ്കേലിനും
17 ഇരുപത്തൊന്നാമത്തേതു യാഖീനും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും
18 ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും ഇരുപത്തിനാലാമത്തേതു മയസ്യാവിനും വന്നു.
19 യിസ്രായേലിന്‍റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷയ്ക്കായിട്ടു യഹോവയുടെ ആലയത്തിലേക്ക് അവര്‍ വരേണ്ടുന്ന ക്രമം ഇത് ആയിരുന്നു.
20 ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്‍റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്‍റെ പുത്രന്മാരിൽ യെഹ്ദെയാവ്.
21 രെഹബ്യാവോ: രെഹബ്യാവിന്‍റെ പുത്രന്മാരിൽ തലവന്‍ യിശ്യാവ്.
22 യിസ്ഹാര്യരിൽ ശെലോമോത്ത്; ശെലോമോത്തിന്‍റെ പുത്രന്മാരിൽ യഹത്ത്.
23 ഹെബ്രോന്‍റെ പുത്രന്മാര്‍: യെരിയാവ് തലവന്‍; അമര്യാവ് രണ്ടാമന്‍; യഹസീയേൽ മൂന്നാമന്‍; യെക്കമെയാം നാലാമന്‍.
24 ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മീഖാ; മീഖായുടെ പുത്രന്മാര്‍: ശാമീര്‍,
25 മീഖായുടെ സഹോദരന്‍ യിശ്ശ്യാവ്; യിശ്ശ്യാവിന്‍റെ പുത്രന്മാരിൽ സെഖര്യാവ്.
26 മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി; യയസ്യാവിന്‍റെ പുത്രന്മാര്‍: ബെനോ.
27 മെരാരിയുടെ പുത്രന്മാര്‍: യയസ്യാവിൽനിന്നുദ്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
28 മഹ്ലിയുടെ മകന്‍ എലെയാസാര്‍; അവനു പുത്രന്മാര്‍ ഉണ്ടായില്ല.
29 കീശോ: കീശിന്‍റെ പുത്രന്മാര്‍ യെരഹ്‍മെയേൽ.
30 മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരീമോത്ത്; ഇവര്‍ പിതൃഭവനംപിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍.
31 അവരും അഹരോന്‍റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‍രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവന്‍ താന്താന്‍റെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.