വെളിപ്പാട് 15 (Revelation 15)

Malayalam Bible — Malayalam (മലയാളം)

1 ഞാന്‍ വലുതും അദ്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെത്തന്നെ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.

2 തീ കലര്‍ന്ന പളുങ്കുകടല്‍പോലെ ഒന്നും മൃഗത്തോടും അതിന്‍റെ പ്രതിമയോടും പേരിന്‍റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്‍റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിനരികെ നില്ക്കുന്നതും ഞാന്‍ കണ്ടു.

3 അവര്‍ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടി ചൊല്ലിയത്: സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ പ്രവൃത്തികള്‍ വലുതും അദ്ഭുതവുമായവ; സര്‍വജാതികളുടെയും രാജാവേ, നിന്‍റെ വഴികള്‍ നീതിയും സത്യവുമുള്ളവ.

4 കര്‍ത്താവേ, ആര്‍ നിന്‍റെ നാമത്തെ ഭയപ്പെടാതെയും മഹത്ത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍; നിന്‍റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും.

5 ഇതിന്‍റെശേഷം സ്വര്‍ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു.

6 ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊന്‍കച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തില്‍നിന്നു പുറപ്പെട്ടുവന്നു.

7 അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു ദൂതന്മാര്‍ക്കു കൊടുത്തു.

8 ദൈവത്തിന്‍റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

  • Revelation 14 — previous chapter
  • Revelation 16 — next chapter
  • Revelation 15 — English (KJV)
  • Revelation 15 — English (WEB)
  • Revelation 15 — Tamil (தமிழ்)
  • Revelation 15 — Hindi (हिंदी)
  • Revelation 15 — Kannada (ಕನ್ನಡ)