സങ്കീർത്തനങ്ങൾ 46 (Psalms 46)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; കന്യകമാര്‍ എന്ന രാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. ഒരു ഗീതം. [] ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

2 അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പര്‍വതങ്ങള്‍ കുലുങ്ങി സമുദ്രമധ്യേ വീണാലും,

3 അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും അതിന്‍റെ കോപംകൊണ്ട് പര്‍വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.

4 ഒരു നദി ഉണ്ട്; അതിന്‍റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.

5 ദൈവം അതിന്‍റെ മധ്യേ ഉണ്ട്; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.

6 ജാതികള്‍ ക്രുദ്ധിച്ചു; രാജ്യങ്ങള്‍ കുലുങ്ങി; അവന്‍ തന്‍റെ ശബ്ദം കേള്‍പ്പിച്ചു; ഭൂമി ഉരുകിപ്പോയി.

7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്‍റെ ദൈവം നമ്മുടെ ദുര്‍ഗം ആകുന്നു. സേലാ.

8 വരുവിന്‍ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍; അവന്‍ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!

9 അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തൽ ചെയ്യുന്നു; അവന്‍ വില്ലാടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.

10 മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍; ഞാന്‍ ജാതികളുടെ ഇടയിൽ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയിൽ ഉന്നതന്‍ ആകും.

11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്‍റെ ദൈവം നമ്മുടെ ദുര്‍ഗം ആകുന്നു. സേലാ.

  • Psalms 45 — previous chapter
  • Psalms 47 — next chapter
  • Psalms 46 — English (KJV)
  • Psalms 46 — English (WEB)
  • Psalms 46 — Tamil (தமிழ்)
  • Psalms 46 — Hindi (हिंदी)
  • Psalms 46 — Kannada (ಕನ್ನಡ)