സങ്കീർത്തനങ്ങൾ 2 (Psalms 2)

Malayalam Bible — Malayalam (മലയാളം)

1 ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ഥമായതു നിരൂപിക്കുന്നതും എന്ത്?

2 യഹോവയ്ക്കും അവന്‍റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്ക്കയും അധിപതികള്‍ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്:

3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ച് അവരുടെ കയറുകളെ എറിഞ്ഞുകളക.

4 സ്വര്‍ഗത്തിൽ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു.

5 അന്ന് അവന്‍ കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6 എന്‍റെ വിശുദ്ധപര്‍വതമായ സീയോനിൽ ഞാന്‍ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.

7 ഞാന്‍ ഒരു നിര്‍ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8 എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;

9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകര്‍ക്കും; കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.

10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍.

11 ഭയത്തോടെ യഹോവയെ സേവിപ്പിന്‍; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍.

12 അവന്‍ കോപിച്ചിട്ട് നിങ്ങള്‍ വഴിയിൽവച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍. അവന്‍റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.

  • Psalms 1 — previous chapter
  • Psalms 3 — next chapter
  • Psalms 2 — English (KJV)
  • Psalms 2 — English (WEB)
  • Psalms 2 — Tamil (தமிழ்)
  • Psalms 2 — Hindi (हिंदी)
  • Psalms 2 — Kannada (ಕನ್ನಡ)