സങ്കീർത്തനങ്ങൾ 110 (Psalms 110)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവ എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.

2 നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മധ്യേ വാഴുക.

3 നിന്‍റെ സേനാദിവസത്തിൽ നിന്‍റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധവസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്‍റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.

4 നീ മല്ക്കീസേദെക്കിന്‍റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

5 നിന്‍റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവ് തന്‍റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകര്‍ത്തുകളയും.

6 അവന്‍ ജാതികളുടെ ഇടയിൽ ന്യായം വിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറയ്ക്കും; അവന്‍ വിസ്താരമായ ദേശത്തിന്‍റെ തലവനെ തകര്‍ത്തുകളയും.

7 അവന്‍ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ട് അവന്‍ തല ഉയര്‍ത്തും.

  • Psalms 109 — previous chapter
  • Psalms 111 — next chapter
  • Psalms 110 — English (KJV)
  • Psalms 110 — English (WEB)
  • Psalms 110 — Tamil (தமிழ்)
  • Psalms 110 — Hindi (हिंदी)
  • Psalms 110 — Kannada (ಕನ್ನಡ)