Malayalam Bible — Malayalam (മലയാളം)
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: യിസ്രാ യേൽമക്കളിലോ യിസ്രായേലിൽ വന്നു പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ സന്തതിയിൽ ഒന്നിനെ മോലേക്കിനു കൊടുത്താൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലറിയേണം.
3 അവന്‍ തന്‍റെ സന്തതിയെ മോലേക്കിനു കൊടുത്തതിനാൽ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ അവന്‍റെ നേരേ ദൃഷ്‍ടിവച്ച് അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4 അവന്‍ തന്‍റെ സന്തതിയെ മോലേക്കിനു കൊടുക്കുമ്പോള്‍ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചു കളഞ്ഞാൽ
5 ഞാന്‍ അവനും കുടുംബത്തിനും നേരേ ദൃഷ്‍ടിവച്ച് അവനെയും അവന്‍റെ പിന്നാലെ മോലേക്കിനോടു പരസംഗം ചെയ്‍വാന്‍ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാന്‍ പോകുന്നവന്‍റെ നേരേയും ഞാന്‍ ദൃഷ്‍ടിവച്ച് അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
7 ആകയാൽ നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിന്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8 എന്‍റെ ചട്ടങ്ങള്‍ പ്രമാണിച്ച് ആചരിപ്പിന്‍; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9 അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; അവന്‍ അപ്പനെയും അമ്മയെയും ശപിച്ചു; അവന്‍റെ രക്തം അവന്‍റെമേൽ ഇരിക്കും.
10 ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍, കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കേണം.
11 അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
12 ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ടകര്‍മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
13 സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
14 ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കര്‍മം; നിങ്ങളുടെ ഇടയിൽ ദുഷ്കര്‍മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.
15 ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
16 ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17 ഒരു പുരുഷന്‍ തന്‍റെ അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ തന്‍റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവള്‍ അവന്‍റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്‍റെ മുമ്പിൽവച്ചുതന്നെ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്‍റെ കുറ്റം വഹിക്കും.
18 ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടു കൂടെ ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്‍റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
19 നിന്‍റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്‍റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെത്തവന്‍ തന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും.
20 ഒരു പുരുഷന്‍ ഇളയപ്പന്‍റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവന്‍ ഇളയപ്പന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം.
21 ഒരുത്തന്‍ സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവന്‍ സഹോദരന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതി ഇല്ലാത്തവര്‍ ആയിരിക്കേണം.
22 ആകയാൽ നിങ്ങള്‍ കുടിയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദിച്ചുകളയാതിരിപ്പാന്‍ എന്‍റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് ആചരിക്കേണം.
23 ഞാന്‍ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങളെയൊക്കെയും ചെയ്തതുകൊണ്ട് അവര്‍ എനിക്ക് അറപ്പായിത്തീര്‍ന്നു.
24 നിങ്ങള്‍ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന്‍ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ കൈവശമാക്കേണ്ടതിനു ഞാന്‍ അതിനെ നിങ്ങള്‍ക്കു തരും; ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു വേര്‍തിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
25 ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വയ്ക്കേണം; ഞാന്‍ നിങ്ങള്‍ക്ക് അശുദ്ധമെന്നു വേര്‍തിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.
26 നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു വേര്‍തിരിച്ചിരിക്കുന്നു.
27 വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന്‍ ആകട്ടെ സ്ത്രീ ആകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.