Malayalam Bible — Malayalam (മലയാളം)
1 യോശുവ ഹായിപട്ടണം പിടിച്ച് നിര്‍മ്മൂലമാക്കി എന്നും അവന് യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്‍നിവാസികള്‍ യിസ്രായേലിനോടു സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോള്‍
2 ഗിബെയോന് രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാള്‍ വലിയതും അവിടത്തെ പുരുഷന്മാര് എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവര്‍ ഏറ്റവും ഭയപ്പെട്ടു.
3 ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക് ഹെബ്രോന്‍രാജാവായ ഹോഹാമിന്റെയും യര്മ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ലോന്‍രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:
4 ഗിബെയോന് യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിന്‍ എന്നു പറയിച്ചു.
5 ഇങ്ങനെ യെരൂശലേംരാജാവ്, ഹെബ്രോന്‍രാജാവ്, യര്മ്മൂത്ത്രാജാവ്, ലാഖീശ്രാജാവ്, എഗ്ലോന്‍രാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്ന് ഗിബെയോനു നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധം ചെയ്തു.
6 അപ്പോള്‍ ഗിബെയോന്യര്‍ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്‍വതങ്ങളിൽ പാര്‍ക്കുന്ന അമോര്യരാജാക്കന്മാര് ഒക്കെയും ഞങ്ങള്‍ക്കു വിരോധമായിട്ടു ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു പറയിച്ചു.
7 എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകല പരാക്രമശാലികളും ഗില്ഗാലിൽനിന്നു പുറപ്പെട്ടു.
8 യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാന്‍ അവരെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു.
9 യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിര്‍ത്തു.
10 യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവച്ച് അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ച് അസേക്കാവരെയും മക്കേദാവരെയും അവരെ വെട്ടി.
11 അങ്ങനെ അവര്‍ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോന് ഇറക്കത്തിൽവച്ച് അസേക്കാവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ല് അവരുടെമേൽ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കള്‍ വാള്‍കൊണ്ടു കൊന്നവരെക്കാള്‍ കന്മഴയാൽ മരിച്ചുപോയവര്‍ അധികം ആയിരുന്നു.
12 എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ച്, യിസ്രായേൽമക്കള്‍ കേള്‍ക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍താഴ്വരയിലും നില്ക്ക എന്നു പറഞ്ഞു.
13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന് നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യന് ആകാശമധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു.
14 യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
15 അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.
16 എന്നാൽ ആ രാജാക്കന്മാര് ഐവരും ഓടി മക്കേദായിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.
17 രാജാക്കന്മാര് ഐവരും മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്ന് യോശുവയ്ക്ക് അറിവുകിട്ടി.
18 എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകള്‍ ഉരുട്ടിവച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവിന്‍;
19 നിങ്ങളോ നില്‍ക്കാതെ ശത്രുക്കളെ പിന്തുടര്ന്ന് അവരുടെ പിന്‍പടയെ സംഹരിപ്പിന്‍; പട്ടണങ്ങളിൽ കടപ്പാന് അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
20 അങ്ങനെ അവര്‍ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍ ശേഷിച്ചവര്‍ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.
21 ജനമൊക്കെയും സമാധാനത്തോടെ മക്കേദായിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരേ ആരും തന്റെ നാവ് അനക്കിയതുമില്ല.
22 പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്ന് രാജാക്കന്മാര് ഐവരെയും ഗുഹയിൽനിന്ന് എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
23 അവര്‍ അങ്ങനെ ചെയ്തു; യെരൂശലേംരാജാവ്, ഹെബ്രോന്‍രാജാവ്, യര്മ്മൂത്ത്രാജാവ്, ലാഖീശ്രാജാവ്, എഗ്ലോന്‍രാജാവ് എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു.
24 രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോള്‍ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ച് തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോട്: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വയ്പിന് എന്നു പറഞ്ഞു. അവര്‍ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽ വച്ചു.
25 യോശുവ അവരോട്: ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍; നിങ്ങള്‍ യുദ്ധം ചെയ്യുന്ന സകല ശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.
26 അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കി. അവര്‍ സന്ധ്യവരെ തൂങ്ങിക്കിടന്നു.
27 സൂര്യന് അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്ന് ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.
28 അന്ന് യോശുവ മക്കേദാ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ച് അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിര്‍മ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല ; അവന് യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നെ മക്കേദാരാജാവിനോടും ചെയ്തു.
29 യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നയ്ക്ക് ചെന്ന് ലിബ്നയോടു യുദ്ധം ചെയ്തു.
30 യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവര്‍ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവര്‍ അവിടത്തെ രാജാവിനോടും ചെയ്തു.
31 യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്ന് ലാഖീശിനു ചെന്ന് അതിന്റെ നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
32 യഹോവ ലാഖീശിനെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവര്‍ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെയൊക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
33 അപ്പോള്‍ ഗേസെര്‍രാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന്‍ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
34 യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്ന് എഗ്ലോനു ചെന്ന് അതിന്റെ നേരേ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
35 അവര്‍ അന്നുതന്നെ അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെയൊക്കെയും അവന് അതിലുള്ള എല്ലാവരെയും അന്നു നിര്‍മ്മൂലമാക്കി.
36 യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്ന് ഹെബ്രോനു ചെന്നു; അതിന്റെ നേരേ യുദ്ധം ചെയ്തു.
37 അവര്‍ അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവന് എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകല മനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി.
38 പിന്നെ യോശുവയും എല്ലാ യിസ്രായേലും തിരിഞ്ഞ് ദെബീരിന്നു ചെന്ന് അതിന്റെ നേരേ യുദ്ധംചെയ്തു.
39 അവന് അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി; അവന് ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
40 ഇങ്ങനെ യോശുവ മലനാട്, തെക്കേദേശം, താഴ്വീതി, മലഞ്ചരിവുകള്‍ എന്നിങ്ങനെയുള്ള ദേശമൊക്കെയും അവിടങ്ങളിലെ സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന് ഒരുത്തനെയും ശേഷിപ്പിക്കാതെ സകല ജീവികളെയും നിര്‍മ്മൂലമാക്കി.
41 യോശുവ കാദേശ് -ബര്‍ന്നേയമുതൽ ഗസ്സാവരെയും ഗിബെയോന്‍വരെയും ഗോശെന്‍ദേശമൊക്കെയും ജയിച്ചടക്കി.
42 ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
43 പിന്നെ യോശുവയും എല്ലാ യിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.