Malayalam Bible — Malayalam (മലയാളം)
1 അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്‍റെ വായിലെ വാക്കുകള്‍ വന്‍ കാറ്റുപോലെ ഇരിക്കും?
3 ദൈവം ന്യായം മറിച്ചുകളയുമോ? സര്‍വശക്തന്‍ നീതിയെ മറിച്ചുകളയുമോ?
4 നിന്‍റെ മക്കള്‍ അവനോടു പാപം ചെയ്തെങ്കിൽ അവന്‍ അവരെ അവരുടെ അതിക്രമങ്ങള്‍ക്ക് ഏല്പിച്ചുകളഞ്ഞു.
5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വശക്തനോടപേക്ഷിക്കയും ചെയ്താൽ,
6 നീ നിര്‍മ്മലനും നേരുള്ളവനുമെങ്കിൽ അവന്‍ ഇപ്പോള്‍ നിനക്കുവേണ്ടി ഉണര്‍ന്നു വരും; നിന്‍റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
7 നിന്‍റെ പൂര്‍വസ്ഥിതി അല്പമായിത്തോന്നും; നിന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണഫലം ഗ്രഹിച്ചുകൊള്‍ക.
9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രേ.
10 അവര്‍ നിനക്ക് ഉപദേശിച്ചു പറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.
11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?
12 അത് അരിയാതെ പച്ചയായിരിക്കുമ്പോള്‍ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പേ വാടിപ്പോകുന്നു.
13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെതന്നെ; വഷളന്‍റെ ആശ നശിച്ചുപോകും;
14 അവന്‍റെ ആശ്രയം അറ്റുപോകും; അവന്‍റെ ശരണം ചിലന്തിവലയത്രേ.
15 അവന്‍ തന്‍റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവന്‍ അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല.
16 വെയിലത്ത് അവന്‍ പച്ചയായിരിക്കുന്നു; അവന്‍റെ ചില്ലികള്‍ അവന്‍റെ തോട്ടത്തിൽ പടരുന്നു.
17 അവന്‍റെ വേര്‍ കല്ക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു.
18 അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാന്‍ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും.
19 ഇതാ, ഇത് അവന്‍റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളച്ചു വരും.
20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
21 അവന്‍ ഇനിയും നിന്‍റെ വായിൽ ചിരിയും നിന്‍റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.
22 നിന്നെ പകയ്ക്കുന്നവര്‍ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.