Malayalam Bible — Malayalam (മലയാളം)
1 അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ പിടിച്ച്; ഞങ്ങള്‍ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേര്മാത്രം ഞങ്ങള്‍ക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
2 അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും.
3 കര്‍ത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോന്‍പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
4 സീയോനിൽ മിഞ്ചിയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവനുംതന്നെ, വിശുദ്ധന് എന്നു വിളിക്കപ്പെടും.
5 യഹോവ സീയോന്‍പര്‍വതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.
6 പകൽ, വെയിൽ കൊള്ളാതിരിപ്പാന് തണലായും കൊടുംകാറ്റും മഴയും തട്ടാതിരിപ്പാന് സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.