Malayalam Bible — Malayalam (മലയാളം)
1 അവര്‍ എന്റെ നിയമത്തെ ലംഘിച്ച് എന്റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
2 അവര്‍ എന്നോട്: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
3 യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
4 അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിനു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
5 ശമര്യയേ, നിന്റെ പശുക്കിടാവിനെ അവന് വെറുക്കുന്നു; എന്റെ കോപം അവരുടെ നേരേ ജ്വലിക്കുന്നു; അവര്‍ക്കു കുറ്റമില്ലായ്മ എത്രത്തോളം അസാധ്യമായിരിക്കും?
6 ഇതു യിസ്രായേലിന്റെ പണി തന്നെ; ഒരു കൗശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് നുറുങ്ങിപ്പോകും.
7 അവര്‍ കാറ്റു വിതച്ചു, ചുഴലിക്കാറ്റുകൊയ്യും; അതിനു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികള് അതിനെ വിഴുങ്ങിക്കളയും.
8 യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
9 അവന് തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്ക് പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
10 അവര്‍ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍കീഴിൽ വേഗത്തിൽ വേദനപ്പെടും.
11 എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങള്‍ അവന് പാപഹേതുവായിത്തീര്‍ന്നിരിക്കുന്നു.
12 ഞാന്‍ എന്റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വകാര്യമായി എണ്ണപ്പെടുന്നു.
13 അവര്‍ എന്റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന് അവരുടെ അകൃത്യം ഓര്‍ത്ത് അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
14 യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാന്‍ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; അത് അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.