Malayalam Bible — Malayalam (മലയാളം)
1 വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന് സൗഖ്യമാക്കും; അവന് നമ്മെ അടിച്ചിരിക്കുന്നു; അവന് മുറിവു കെട്ടും.
2 രണ്ടു ദിവസം കഴിഞ്ഞിട്ട് അവന് നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന് നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
3 നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിന്‍മഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
4 എഫ്രയീമേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
5 അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര് മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
6 യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
7 എന്നാൽ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
8 ഗിലെയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ട് മലിനമായിരിക്കുന്നു.
9 പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര് ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മം ചെയ്യുന്നു.
10 യിസ്രായേൽഗൃഹത്തിൽ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗംചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
11 യെഹൂദായേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വച്ചിരിക്കുന്നു.