ഹോശേയ 3 (Hosea 3)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യഹോവ എന്നോട്: യിസ്രായേൽമക്കള്‍ അന്യദേവന്മാരോടു ചേര്‍ന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ട് വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക എന്നു കല്പിച്ചു.

2 അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിനും ഒന്നര ഹോമെര്‍ യവത്തിനും മേടിച്ച് അവളോട്:

3 നീ ബഹുകാലം അടങ്ങിപ്പാര്‍ക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന് പരിഗ്രഹമായിരിക്കയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.

4 ഈ വിധത്തിൽ യിസ്രായേൽമക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.

5 പിന്നത്തേതിൽ യിസ്രായേൽമക്കള്‍ തിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവര്‍ ഭയപ്പെട്ടുംകൊണ്ട് യഹോവയിങ്കലേക്കും അവന്‍റെ നന്മയിങ്കലേക്കും വരും.

  • Hosea 2 — previous chapter
  • Hosea 4 — next chapter
  • Hosea 3 — English (KJV)
  • Hosea 3 — English (WEB)
  • Hosea 3 — Tamil (தமிழ்)
  • Hosea 3 — Hindi (हिंदी)
  • Hosea 3 — Kannada (ಕನ್ನಡ)