ഉൽപ്പത്തി 10 (Genesis 10)

Malayalam Bible — Malayalam (മലയാളം)

1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്‍റെശേഷം അവര്‍ക്കു പുത്രന്മാര്‍ ജനിച്ചു.

2 യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബൽ, മേശെക്, തീരാസ്.

3 ഗോമെരിന്‍റെ പുത്രന്മാര്‍: അസ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ.

4 യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശ്ശീശ്, കിത്തീം, ദോദാനീം.

5 ഇവരാൽ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

6 ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍.

7 കൂശിന്‍റെ പുത്രന്മാര്‍: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക;

8 രാമായുടെ പുത്രന്മാര്‍: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയിൽ ആദ്യവീരനായിരുന്നു.

9 അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരന്‍ എന്നു പഴഞ്ചൊല്ലായി.

10 അവന്‍റെ രാജ്യത്തിന്‍റെ ആരംഭം ശിനാര്‍ദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു.

11 ആ ദേശത്തുനിന്ന് അശ്ശൂര്‍ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം,

12 കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസന്‍ എന്നിവ പണിതു.

13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

14 പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യര്‍ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

15 കനാന്‍ തന്‍റെ ആദ്യജാതനായ സീദോന്‍,

16 [,] ഹേത്ത്, യെബൂസ്യന്‍, അമോര്യന്‍, ഗിര്‍ഗ്ഗശ്യന്‍,

18 ഹിവ്യന്‍, അര്‍ക്ക്യന്‍, സീന്യന്‍, അര്‍വ്വാദ്യന്‍, സെമാര്യന്‍, ഹമാത്യന്‍ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങള്‍ പരന്നു.

19 കനാന്യരുടെ അതിര്‍ സീദോന്‍ തുടങ്ങി ഗെരാര്‍ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

20 ഇവര്‍ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്‍റെ പുത്രന്മാര്‍.

21 ഏബെരിന്‍റെ പുത്രന്മാര്‍ക്കൊക്കെയും പിതാവും യാഫെത്തിന്‍റെ ജ്യേഷ്ഠനുമായ ശേമിനും പുത്രന്മാര്‍ ജനിച്ചു.

22 ശേമിന്‍റെ പുത്രന്മാര്‍: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം.

23 അരാമിന്‍റെ പുത്രന്മാര്‍: ഊസ്, ഹൂള്‍, ഗേഥര്‍, മശ്.

24 അര്‍പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

25 ഏബെരിനു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേര്‍; അവന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരനു യൊക്താന്‍ എന്നു പേര്‍.

26 യൊക്താനോ: അൽമോദാദ്, ശാലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്,

27 ഹദോരാം, ഊസാൽ, ദിക്ലാ,

28 ഓബാൽ, അബീമയേൽ, ശെബ,

29 ഓഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവര്‍ എല്ലാവരും യൊക്താന്‍റെ പുത്രന്മാര്‍ ആയിരുന്നു.

30 അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴക്കന്‍ മലയായ സെഫാര്‍വരെ ആയിരുന്നു.

31 ഇവര്‍ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്‍റെ പുത്രന്മാര്‍.

32 ഇവര്‍തന്നെ ജാതിജാതിയായും കുലം കുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്‍. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്‍റെശേഷം ഭൂമിയിൽ ജാതികള്‍ പിരിഞ്ഞുപോയത്.

  • Genesis 9 — previous chapter
  • Genesis 11 — next chapter
  • Genesis 10 — English (KJV)
  • Genesis 10 — English (WEB)
  • Genesis 10 — Tamil (தமிழ்)
  • Genesis 10 — Hindi (हिंदी)
  • Genesis 10 — Kannada (ಕನ್ನಡ)