Malayalam Bible — Malayalam (മലയാളം)
1 നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:
2 നിന്‍റെ അമ്മ ആരായിരുന്നു? ഒരു സിംഹി തന്നെ; അവള്‍ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളര്‍ത്തി.
3 അവള്‍ തന്‍റെ കുട്ടികളിൽ ഒന്നിനെ വളര്‍ത്തി; അത് ഒരു ബാലസിംഹമായിത്തീര്‍ന്നു; അത് ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
4 ജാതികള്‍ അവന്‍റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
5 എന്നാൽ അവള്‍ താന്‍ വച്ചുകൊണ്ടിരുന്ന ആശയ്ക്കു ഭംഗംവന്നു എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
6 അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
7 അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്‍റെ ഗര്‍ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.
8 അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്‍റെ നേരേ വന്ന് അവന്‍റെമേൽ വല വീശി അവന്‍ അവരുടെ കുഴിയിൽ അകപ്പെട്ടു.
9 അവര്‍ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്‍റെ നാദം യിസ്രായേൽപര്‍വതങ്ങളിൽ കേള്‍ക്കാതെയിരിക്കേണ്ടതിന് അവര്‍ അവനെ ദുര്‍ഗങ്ങളിൽ കൊണ്ടുപോയി.
10 നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ട് അതു ഫലപ്രദവും തഴച്ചതുമായിരുന്നു.
11 അതിൽ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.
12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍കാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്‍റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞ് ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.
13 ഇപ്പോള്‍ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
14 അതിന്‍റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ട് അതിന്‍റെ ഫലം ദഹിപ്പിച്ചു കളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിനു ചെങ്കോലായിരിപ്പാന്‍ തക്ക ബലമുള്ള കോൽ അതിൽനിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.