Malayalam Bible — Malayalam (മലയാളം)
1 അനന്തരം അഹശ്വേരോശ്‍രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകള്‍ക്കും ഒരു കരം കല്പിച്ചു.
2 അവന്‍റെ ബലത്തിന്‍റെയും പരാക്രമത്തിന്‍റെയും സകല വൃത്താന്തങ്ങളും രാജാവ് മൊര്‍ദ്ദെഖായിയെ ഉയര്‍ത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാര്‍സ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
3 യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്‍രാജാവിന്‍റെ രണ്ടാമനും യെഹൂദന്മാരിൽവച്ചു മഹാനും സഹോദരസംഘത്തിന് ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്‍റെ സര്‍വവംശത്തിനും അനുകൂലവാദിയും ആയിരുന്നു.