1 ദിനവൃത്താന്തം 8 (1 Chronicles 8)

Malayalam Bible — Malayalam (മലയാളം)

1 ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹ്രഹിനെയും

2 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.

3 ബേലയുടെ പുത്രന്മാര്‍: അദ്ദാര്‍, ഗേരാ, അബീഹൂദ്,

4 അബീശൂവ, നയമാന്‍, അഹോഹ്,

5 ഗേരാ, ശെഫൂഫാന്‍, ഹൂരാം.

6 ഏഹൂദിന്‍റെ പുത്രന്മാരോ (അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍; അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി);

7 നയമാന്‍, അഹീയാവ്, ഗേരാ എന്നിവരെത്തന്നെ അവന്‍ പിടിച്ചുകൊണ്ടുപോയി-പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.

8 ശഹരയീം തന്‍റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്‍ദേത്തു പുത്രന്മാരെ ജനിപ്പിച്ചു.

9 അവന്‍ തന്‍റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,

10 യെവൂസ്, സാഖ്യാവ്, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്‍റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.

11 ഹൂശീമിൽ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.

12 എല്പയലിന്‍റെ പുത്രന്മാര്‍: ഏബെര്‍, മീശാം, ശേമെര്‍; ഇവന്‍ ഓനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;

13 ബെരീയാവ്, ശേമ (ഇവര്‍ അയ്യാലോന്‍നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത്നിവാസികളെ ഓടിച്ചുകളഞ്ഞു);

14 അഹ്യോ, ശാശക്, യെരേമോത്ത്,

15 സെബദ്യാവ്, അരാദ്, ഏദെര്‍,

16 മീഖായേൽ, യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്‍റെ പുത്രന്മാര്‍.

17 സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെര്‍,

18 യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവര്‍ എല്പയലിന്‍റെ പുത്രന്മാര്‍.

19 യാക്കീം, സിക്രി, സബ്‍ദി,

20 എലീയേനായി, സില്ലെഥായി, എലീയേൽ,

21 അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍.

22 യിശ്ഫാന്‍, ഏബെര്‍, എലീയേൽ,

23 അബ്‍ദോന്‍, സിക്രി, ഹാനാന്‍,

24 ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,

25 യിഫ്ദേയാ, പെനൂവേൽ എന്നിവര്‍ ശാശക്കിന്‍റെ പുത്രന്മാര്‍.

26 ശംശെരായി, ശെഹര്യാവ്, അഥല്യാവ്,

27 യാരെശ്യാവ്, എലീയാവ്, സിക്രി എന്നിവര്‍ യെരോഹാമിന്‍റെ പുത്രന്മാര്‍.

28 ഇവര്‍ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമിൽ പാര്‍ത്തിരുന്നു.

29 ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും- അവന്‍റെ ഭാര്യക്കു മയഖാ എന്നു പേര്‍-

30 അവന്‍റെ ആദ്യജാതന്‍ അബ്‍ദോന്‍, സൂര്‍, കീശ്, ബാൽ, നാദാബ്,

31 ഗെദോര്‍, അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.

32 മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാര്‍ക്കെതിരേ പാര്‍ത്തു.

33 നേര്‍ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

34 യോനാഥാന്‍റെ മകന്‍ മെരീബ്ബാൽ; മെരീബ്ബാൽ മീഖായെ ജനിപ്പിച്ചു.

35 മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തരേയ, ആഹാസ്.

36 ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യെഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;

37 മോസ ബിനയയെ ജനിപ്പിച്ചു; അവന്‍റെ മകന്‍ രാഫാ; അവന്‍റെ മകന്‍ എലാസാ; അവന്‍റെ മകന്‍ ആസേൽ;

38 ആസേലിന് ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിത്: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവ്, ഓബദ്യാവ്, ഹാനാന്‍. ഇവര്‍ എല്ലാവരും ആസേലിന്‍റെ പുത്രന്മാര്‍.

39 അവന്‍റെ സഹോദരനായ ഏശെക്കിന്‍റെ പുത്രന്മാര്‍: അവന്‍റെ ആദ്യജാതന്‍ ഊലാം, രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.

40 ഊലാമിന്‍റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത്. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.

  • 1 Chronicles 7 — previous chapter
  • 1 Chronicles 9 — next chapter
  • 1 Chronicles 8 — English (KJV)
  • 1 Chronicles 8 — English (WEB)
  • 1 Chronicles 8 — Tamil (தமிழ்)
  • 1 Chronicles 8 — Hindi (हिंदी)
  • 1 Chronicles 8 — Kannada (ಕನ್ನಡ)