Malayalam Bible — Malayalam (മലയാളം)
1 സോര്‍രാജാവായ ഹീരാം, ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെയും അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കല്പണിക്കാരെയും ആശാരിമാരെയും അയച്ചു.
2 യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം തന്‍റെ രാജത്വം ഉന്നതി പ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിനു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി.
3 ദാവീദ് യെരൂശലേമിൽവച്ചു വേറേയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
4 യെരൂശലേമിൽ വച്ച് അവനു ജനിച്ച മക്കളുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍,
5 യിബ്ഹാര്‍, എലീശൂവ, എൽപേലെത്ത്,
6 നോഗഹ്, നേഫെഗ്, യാഫീയ,
7 എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
8 ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ട് അവരുടെ മുമ്പിൽനിന്ന് ഒഴിഞ്ഞുപോയി.
9 ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയിൽ പരന്നു.
10 അപ്പോള്‍ ദാവീദ് ദൈവത്തോട്: ഞാന്‍ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്‍റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോട്: പുറപ്പെടുക; ഞാന്‍ അവരെ നിന്‍റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു.
11 അങ്ങനെ അവര്‍ ബാൽപെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്‍റെ ശത്രുക്കളെ എന്‍റെ കൈയാൽ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേര്‍ പറഞ്ഞുവരുന്നു.
12 എന്നാൽ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദു കല്പിച്ചു.
13 ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയിൽ വന്നു പരന്നു.
14 ദാവീദ് പിന്നെയും ദൈവത്തോട് അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോട്: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരേ അവരുടെ നേരേ ചെല്ലുക.
15 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളിച്ചെയ്തു.
16 ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവര്‍ ഗിബെയോന്‍മുതൽ ഗേസെര്‍വരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു.
17 ദാവീദിന്‍റെ കീര്‍ത്തി സകല ദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വജാതികള്‍ക്കും വരുത്തുകയും ചെയ്തു.